ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ല: ഘാന പരിശീലകന്‍

By Web DeskFirst Published Oct 17, 2017, 7:48 PM IST
Highlights

മുംബൈ: അണ്ടര്‍ 17 ലോകകപ്പില്‍ ഒരു ടീമിനെയും എഴുതിത്തള്ളാനാവില്ലെന്ന് ഘാന പരിശീലകന്‍ ഫാബിന്‍ സാമുവേല്‍. പ്രീക്വാര്‍ട്ടറില്‍ ബുധനാഴ്ച്ച നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആഫ്രിക്കന്‍ ശക്തിയായ നൈജറുമായി ഏറ്റുമുട്ടുന്നതിനു മുന്നോടിയാണ് അദേഹം അഭിപ്രായം തുറന്നുപറഞ്ഞത്. ഒരു മത്സരത്തിലും വിജയിയെ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലെന്നും ഘാന പരിശീലകന്‍ പറഞ്ഞു.

യോഗ്യതാ ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ പരാഗ്വെയെ തകര്‍ത്താണ് അമേരിക്ക ക്വാര്‍ട്ടറില്‍ പ്രവേശനം നേടിയത്. അതിനാല്‍ മികച്ച കളി പുറത്തെടുക്കുക മാത്രമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. അതേസമയം രണ്ട് സന്നാഹ മത്സരങ്ങളില്‍ ഘാനയോട് തോറ്റതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് നൈജര്‍ ഇറങ്ങുക. ആഫ്രിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയിരുന്നു. 

click me!