ആഫ്രിക്കന്‍ പോരാട്ടം; ഘാന ഇന്ന് നൈജറിനെതിരെ

By Web DeskFirst Published Oct 18, 2017, 7:23 AM IST
Highlights

മുംബൈ: നോക്കൗട്ടിലെ ആഫ്രിക്കന്‍ പോരാട്ടത്തില്‍ ഘാന ഇന്ന് നൈജറിനെ നേരിടും. നവിമുംബെയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചു ഗോള്‍ നേടിയ ഘാന ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഗ്രൂപ്പ് ഡിയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് നൈജര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ഏഴ് ഗോള്‍ വഴങ്ങിയ നൈജര്‍ ഒറ്റ ഗോളാണ് നേടിയത്. 

ആഫ്രിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും നേരത്തെ ഏറ്റുമുട്ടിയിരുന്നു. കണക്കിലെ കളിയില്‍ ഘാന മുമ്പിലാണെങ്കിലും ഒരു ടീമിനെയും എഴുതിത്തള്ളാന്‍ ആവില്ലെന്നാണ് പരിശീലകന്‍ ഫാബിന്‍ സാമുവലിന്‍റെ അഭിപ്രായം. എന്നാല്‍ മുന്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് നൈജര്‍.
 

click me!