അണ്ടര്‍ 17 ലോകകപ്പ്; കൊച്ചിയിലും കൊല്‍ക്കത്തയിലും ഇന്ന് തീ പാറും പോരാട്ടം

By Web DeskFirst Published Oct 22, 2017, 11:30 AM IST
Highlights

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ഇന്ന് കൊച്ചിയും കൊല്‍ക്കത്തയും സാക്ഷ്യം വഹിക്കുന്നത്. കൊച്ചിയില്‍ കരുത്തരായ സ്‌പെയിന്‍ നേരിടുന്നത് ഈ ലോകകപ്പിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന ഇറാനെ, ലോകപ്പിന്റെ ക്വാട്ടറില്‍ ഇറാന്‍ ആദ്യമാണ്.പക്ഷെ ജര്‍മ്മന്‍ പടയെ നാല് ഗോളിന് തുരത്തിയ ഇറാന്റെ പോരട്ടവീര്യത്തെ മരികടക്കുക ഏത്ര എളുപ്പമാകില്ല സ്‌പാനിഷ് പടയ്ക്.

കോച്ച് സാന്‍റിയാഗോ ഡെനിയ പറയുന്നതും  ഇറാന്‍ ടീമിന്റെ പോരാട്ട വീര്യത്തെക്കുറിച്ചാണ്.കൗണ്ടര്‍ അറ്റാക്കിന് പേരുകേട്ട ഇറാനെ തളക്കാന്‍ ടീം ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച പരിചയം സ്‌പാനിഷ് പടയ്‌ക്ക് നേരിയ മുന്‍തൂക്കം നല്‍കും. മാത്രമല്ല ബ്രസീലിനെതിരായ തോല്‍വിക്ക് ടീം ഏറെ മെച്ചപ്പെട്ടു.

മുന്നേറ്റനിരയില്‍ അബേല്‍ റൂയിസും മികച്ച ഫോമിലാണ്. എന്നാല്‍ കൊച്ചയില്‍ വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാന്‍ കോച്ച് ചെമാനിയാന അബ്ബാസ് പറഞ്ഞു.ഗോവയില്‍ ലഭിച്ച് പിന്തുണ കൊച്ചിയിലും ലഭിക്കുമെനനാണ് പ്രതീക്ഷയെന്നും കോച്ച് അബ്ബാസ് കൂട്ടിചേര്‍ത്തു.

ലോകം ഉറ്റുനോക്കുന്ന മറ്റൊരു മത്സരം കൊല്‍ക്കത്തയിലാണ്. രാത്രി എട്ടിന് ബ്രസീല്‍ ജര്‍മ്മനിയെയാണ് നേരിടുന്നത്. 2014ല്‍ തങ്ങളുടെ  സീനിയല്‍ ടീമിന്  ലോകകപ്പ്  നഷ്‌ടമാക്കിയ ജര്‍മ്മന്‍ പടയുടെ പിന്‍മുറക്കാരാട് വിജയച്ച്  ആ തോല്‍വിക് പകരം ചോദിക്കുന്നതിനാണ് ണ് ബ്രസീല്‍ ക്യാപ്റ്റന്‍ വിറ്റാവോയും സംഘവും കൊല്‍ക്കത്തയില്‍ ഇറങ്ങുന്നത്.

click me!