'പടം തീര്‍ന്നു, നിലയ്ക്കാത്ത കയ്യടി, വല്ലാത്ത സന്തോഷം..'; നന്ദി പറഞ്ഞ് നീരജ് മാധവ്

Feb 1, 2020, 7:08 PM IST

പുതിയ ചിത്രമായ 'ഗൗതമിന്റെ രഥ'ത്തിന് തീയേറ്ററില്‍ പ്രേക്ഷകര്‍ നല്‍കിയ പ്രതികരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടന്‍ നീരജ് മാധവ്. ചിത്രം കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നുവെന്നും കണ്ണുനിറഞ്ഞുപോയെന്നും നീരജ് പറയുന്നു. നീരജിനെ ആശ്ലേഷിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന സംവിധായകനെയും വീഡിയോയില്‍ കാണാം.