'നാണമില്ലേ അവർക്ക് ഇങ്ങനെ സംസാരിക്കാൻ'; കടുത്ത പ്രതിഷേധവുമായി താരങ്ങൾ

Apr 4, 2020, 8:23 PM IST

കൊവിഡ് വൈറസിനെതിരെ വികസിപ്പിച്ച  വാക്സിൻ ആഫ്രിക്കയിലെ ജനങ്ങളിൽ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടർമാരുടെ പ്രസ്താവനയ്ക്കെതിരേ ആഫ്രിക്കൻ താരങ്ങൾ രംഗത്ത്. ഒരു ടെവിലിഷന്‍ പരിപാടിക്കിടെ ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരായ പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ, പ്രൊഫസര്‍ കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കാരായ ആളുകളിൽ  പുതിയ വാക്സിൻ പരീക്ഷിച്ച് നോക്കണമെന്ന പ്രസ്താവന നടത്തിയത്.