ആള്‍ദൈവം കൊവിഡ് പിടിപെട്ട് മരിച്ചു; ഇരുന്നൂറോളം ആളുകള്‍ നിരീക്ഷണത്തില്‍, അധികൃതര്‍ക്ക് തലവേദന

Jun 13, 2020, 5:17 PM IST

രാജ്യത്ത് കൊവിഡ് ഭീതി വിതച്ച് പടരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. അതിനിടെ കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് അദ്ദേഹം മരിച്ചു.