സൂര്യപ്രകാശവും ചൂടും ഈര്‍പ്പത്തിനൊപ്പം ചേര്‍ന്നാല്‍ കൊറോണയ്ക്ക് അതിജീവിക്കാനാവില്ലെന്ന് അമേരിക്കന്‍ പഠനം

Apr 24, 2020, 3:21 PM IST

സൂര്യപ്രകാശവും ചൂടും ഹ്യുമിഡിറ്റി അഥവാ ആര്‍ദ്രതയും ചേരുന്നത് കൊറോണ വൈറസിനെ ദുര്‍ബലമാക്കുമെന്ന് വീണ്ടും അമേരിക്കയുടെ കണ്ടെത്തല്‍. വേനല്‍ക്കാലത്തിലേക്ക് കടക്കുന്ന ഇന്ത്യയടക്കം രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഡയക്ടറേറ്റിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ചൂടുള്ള രാജ്യങ്ങളിലും കൊറോണ പടരുന്നത് മുന്‍നിര്‍ത്തി പല ലോകരാഷ്ട്രങ്ങളും ഈ കണ്ടെത്തലുകളെ തള്ളിയിരുന്നു.