കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു, കുഞ്ഞ് ആരോഗ്യവാന്‍; ധനസമാഹരണവുമായി ലണ്ടന്‍ ആശുപത്രി അധികൃതര്‍

Apr 18, 2020, 7:30 PM IST

യുകെയിലെ ലൂട്ടൺ ആന്‍റ് ഡൺസ്റ്റേബിള്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായ മേരി ആഗീവ ആഗ്യാപോങ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. പൂര്‍ണഗര്‍ഭിണിയായ നഴ്സിന്‍റെ കുഞ്ഞിനെ ഡോക്ട‍ർമാർ സിസേറിയനിലൂടെ പുറത്തെടുത്തിരുന്നു. കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിന് പിന്തുണ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഫണ്ട് റെയ്സിങ് പേജിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.