'ഇന്ത്യയുടെ സുദൃഢനേട്ടം', ജിഡിപിയിലും കൊവിഡിലും രാഹുല്‍ ഗാന്ധി

Oct 16, 2020, 1:58 PM IST

ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം ചുരുങ്ങുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകൂട്ടലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ സുദൃഢമായ നേട്ടമാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ജിഡിപിയിലെ പരിഹാസത്തിനൊപ്പം, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയേക്കാള്‍ നന്നായി കൊവിഡിനെ കൈകാര്യം ചെയ്തതായും രാഹുല്‍ പറയുന്നു.