ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന്‍; യാത്രികര്‍ക്കുള്ള പരിശീലനം ഇന്ത്യയില്‍ത്തന്നെ, വ്യോമസേന പരിശീലനം നല്‍കും

Jun 2, 2019, 7:34 PM IST

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് സഞ്ചാരികളെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനുമുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. തെരഞ്ഞെടുക്കപ്പെടുന്ന യാത്രികര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത് ഇന്ത്യന്‍ വ്യോമസേനയാണ്. ഇത് സംബന്ധിച്ച കരാറില്‍ ഐഎസ്ആര്‍ഒയും വ്യോമസേനയും ഒപ്പുവെച്ചുകഴിഞ്ഞു.