കോട്ടയവും ഇടുക്കിയും റെഡ് സോണില്‍, പരിശോധനയും നിയന്ത്രണവും കടുപ്പിക്കും

Apr 27, 2020, 6:33 PM IST

കോട്ടയത്തും ഇടുക്കിയിലും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നത്. രോഗികള്‍ കൂടിയെങ്കിലും കോട്ടയത്ത് സാമൂഹിക വ്യാപനമില്ലെന്നാണ് വിലയിരുത്തല്‍. കോട്ടയത്ത് സ്ഥിരീകരിച്ച മൂന്നുപേര്‍ക്ക് എങ്ങനെ രോഗം പിടിപെട്ടെന്നതാണ് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നത്.