മകളെ കാണാനില്ലെന്ന് പരാതി, രണ്ട് ദിവസത്തിന് ശേഷം കൊന്ന് കുഴിച്ചുമൂടി; അമ്മയും ബന്ധുക്കളും അറസ്റ്റിൽ

Apr 28, 2020, 6:04 PM IST

19കാരിയെ കൊന്ന് കുഴിച്ചുമുടിയ സംഭവത്തില്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അമ്മ ഉള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. പ്രണയബന്ധത്തിൻറെ പേരിലാണ് കൊലപാതകം. ഉറക്കഗുളിക നൽകിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.