'സാധാരണ മാസ്‌ക് ധരിച്ചാലും രോഗികള്‍ ചുമച്ചാല്‍ സ്രവങ്ങള്‍ പുറത്തുവരും'; തെളിവുകളുമായി പഠനം

Apr 9, 2020, 1:10 PM IST

ലോകരാജ്യങ്ങളെല്ലാം കൊവിഡിനെതിരെ പോരാടുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‌ലാണ്. കൊവിഡ് രോഗികളും രോഗലക്ഷണങ്ങള്‍ ഉള്ളവരും പുറത്തിറങ്ങുന്ന ജനങ്ങളുമെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് അധികാരികളും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദേശിക്കുന്നത്. സര്‍ജിക്കല്‍ മാസ്‌കോ കോട്ടണ്‍ തുണി കൊണ്ടുള്ള മാസ്‌കോ ധരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ മാസ്‌ക് ധരിച്ചാലും കൊവിഡ് വൈറസിനെ തടയാനാകില്ലെന്ന് പുതിയ പഠനം പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.