കണ്ടെയ്ന്‍മെന്റ് സോണിലെ കൊവിഡ് രോഗിയുടെ വീട്ടില്‍ കയറിയ കള്ളന്മാർ ചെയ്തുകൂട്ടിയത് !

Jul 20, 2020, 5:13 PM IST

കൊവിഡ് രോഗിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം കടന്നുകളഞ്ഞു. കൊവിഡ് രോഗിയായ ആളുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അടുക്കളയില്‍ കയറി മട്ടനും ചോറും ഉണ്ടാക്കി കഴിച്ച ശേഷം മോഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. 50000 രൂപയും ആഭരണങ്ങളും വീട്ടില്‍ നിന്ന് മോഷണം പോയെന്നാണ് പരാതി. കൊവിഡ് രോഗിയുടെ സഹോദരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.