ഗൗതം ഗംഭീര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് ആം ആദ്മി നേതാവ് അതിഷി മെര്‍ലീന

May 9, 2019, 7:04 PM IST

കിഴക്കന്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ഥിയായ ഗൗതം ഗംഭീര്‍ അപകീര്‍ത്തികരമായ ലഘുലേഖകളിറക്കിയെന്ന് ആം ആദ്മി സ്ഥാനാര്‍ഥി അതിഷി മെര്‍ലീന. അതിനിടെ ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് പറഞ്ഞ ഗൗതം ഗംഭീര്‍ തെറ്റാണെങ്കില്‍ അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.