എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച നീളുന്നു, ശിവസേനയുമായി ധാരണയുണ്ടാക്കാന്‍ ബിജെപി

Nov 18, 2019, 6:49 PM IST

കേന്ദ്രമന്ത്രിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് രാംദാസ് അത്താവലെ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കണ്ട് മഹാരാഷ്ട്രയിലെ ഒത്തുതീര്‍പ്പ് ധാരണ ചര്‍ച്ച ചെയ്തതായി വിവരം. മുഖ്യമന്ത്രിപദം മൂന്ന് വര്‍ഷം ബിജെപിക്കും രണ്ട് വര്‍ഷം ശിവസേനക്കും എന്നാണ് പുതിയ നിര്‍ദ്ദേശം.