നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി വന്ന ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവറിന്റെ നില അതീവ ഗുരുതരം

May 10, 2020, 1:56 PM IST

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മലയാളികളുമായി വന്ന ബസ് അപകടത്തില്‍പെട്ടു. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ കൂടുതലും കോട്ടയം, ഇടുക്കി ജില്ലകളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.