നീറ്റ്,ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്

Aug 26, 2020, 10:27 PM IST

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഏഴുപേര്‍ പങ്കെടുത്തു. മമത ബാനര്‍ജി, ഉദ്ധവ് താക്കറേ,ഹേമന്ദ് സോറന്‍ എന്നിവരെക്കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിന്റെ ഭാഗമായി. നീറ്റ്,ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.