മഹാരാഷ്ട്രയില്‍ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ സിപിഎം

Apr 26, 2019, 3:12 PM IST

മഹാരാഷ്ട്രയില്‍ ഒരേയൊരു സീറ്റില്‍ മത്സരിക്കാന്‍ സിപിഎം ഒരുങ്ങുന്നു. നാസിക്കിലെ ദിണ്ഡോരിയില്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജെപി ഗാവിതാണ് സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാരതി പവാറാണ് പ്രധാന എതിരാളി. എന്‍സിപി പിന്തുണ പിന്‍വലിച്ചത് ഇവിടെ സിപിഎമ്മിന് വെല്ലുവിളിയായി മാറി.