സര്‍ക്കാരിനെ വെട്ടിലാക്കി പ്രതിരോധ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്; പിന്നാലെ നീക്കം ചെയ്തു, വിടാതെ പ്രതിപക്ഷം

Aug 6, 2020, 10:14 PM IST

ലഡാക്കില്‍ ചൈന കടന്നുകയറിയെന്ന് സ്ഥിരീകരിച്ചുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വെട്ടിലാക്കി. കടന്നുകയറ്റമില്ലെന്ന പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരിച്ച സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രതിപക്ഷം ആയുധമാക്കി. പ്രധാനമന്ത്രി കള്ളം പറഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ റിപ്പോര്‍ട്ട് നീക്കുകയും ചെയ്തു.