നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി നാളെ വിധിപറയും

Feb 4, 2020, 7:27 PM IST


നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിന് എതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി നാളെ വിധി പറയും. ദയാഹര്‍ജി തള്ളിയ മുകേഷ് സിംഗിന്റെ വധശിക്ഷ നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞ് 2.30നാണ് വിധി പറയുക.