ചെറുകിട-ഇടത്തര സംരംഭങ്ങള്‍ക്ക് മൂന്നുലക്ഷം കോടി വായ്പ, 'സ്വയം ആശ്രിത ഭാരത'ത്തിലെ ആദ്യപ്രഖ്യാപനം

May 13, 2020, 4:44 PM IST

ഏഴ് മേഖലകള്‍ ആഴത്തില്‍ പരിഗണിച്ച് സമഗ്രമായ കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ സാമ്പത്തിക പാക്കേജായ 'ആത്മനിര്‍ഭര്‍ ഭാരതി'ന് (സ്വയം ആശ്രിത ഭാരതം) രൂപം നല്‍കിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പണം ബാങ്കുകളില്‍ എത്തിച്ചിട്ടുണ്ടെന്നും ബാങ്കുകളില്‍ പോകേണ്ട ആവശ്യം പോലുമില്ലാത്ത തരത്തില്‍ വിപ്ലവമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മന്ത്രി പ്രഖ്യാപനത്തില്‍ പറഞ്ഞു.