Jun 10, 2020, 2:43 PM IST
അസമിലെ ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ വാതകം ചോര്‍ന്ന് തീപിടിച്ചു. ചൊവ്വാഴ്ചയാണ് തീപിടിച്ചത്. ഇതിനിടയില്‍ കാണാതായ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. എണ്ണക്കിണറിന് ഒന്നര കിലോമീറ്ററിനുള്ളിലെ ആറായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.