'കുടുംബത്തിലെ എല്ലാവരെയും നുണപരിശോധന നടത്തണം'; ഹാഫ്‌റസിലേത് ദുരഭിമാനക്കൊലയെന്ന് പ്രതികളുടെ അഭിഭാഷകർ

Oct 8, 2020, 8:30 AM IST

 ഹാഫ്റസിൽ പ്രാദേശികമായി കുടുംബത്തിനെതിരെ ഉയരുന്ന ഭീഷണിക്ക് പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളേയും സഹോദരങ്ങളേയും നുണ പരിശോധനക്ക് വിധേയരാക്കണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രതികളിലൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കാലങ്ങളായി വിരോധത്തില്‍ കഴിയുന്നയാളുടെ മകനുമായുള്ള പ്രണയം രക്ഷിതാക്കളെ പ്രകോപിപ്പിച്ചെന്നും, ദുരഭിമാനം മൂലം പെണ്‍കുട്ടിയെ മർദ്ദിച്ചവശയാക്കിയെന്നുമാണ് ആരോപണം.