കശ്മീരില്‍ അനിശ്ചിതകാല വിലക്ക് പാടില്ല, നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

Jan 10, 2020, 11:06 AM IST

കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി മൂന്നംഗ ബെഞ്ച്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പൗരന്മാരുടെ അവകാശം ഉറപ്പാക്കുക കോടതിയുടെ ലക്ഷ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.