'ഫീസ് വര്‍ധന പിന്‍വലിക്കാതെ പിന്നോട്ടില്ല'; സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ ബഹിഷ്‌കരിക്കാന്‍ ജെഎന്‍യു

Jan 2, 2020, 2:26 PM IST

ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ ജെഎന്‍യുവില്‍ നടക്കുന്ന സമരം 90 ാം ദിവസത്തിലേക്ക്. ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള വിദ്യാര്‍ത്ഥി രജിസ്‌ട്രേഷന്‍ ബഹിഷ്‌കരിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ഫീസ് വര്‍ധന പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.