പ്രധാനമന്ത്രിയെ വീട്ടിലെത്തി കണ്ട് സിന്ധ്യ, മധ്യപ്രദേശില്‍ നിര്‍ണ്ണായക നീക്കം

Mar 10, 2020, 11:13 AM IST

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി ഇടഞ്ഞുനില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ വസതിയിലെത്തി കണ്ടു. അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ച്ചയായ അവഗണനയില്‍ മനംമടുത്താണ് സിന്ധ്യയുടെ പുതിയ നീക്കമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.