മലയാളി നഴ്‌സുമാരുടെ മടക്കത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍; പ്രത്യേക ട്രെയിനില്‍ നാട്ടിലെത്തിക്കാന്‍ ശ്രമം

May 10, 2020, 12:00 PM IST

ദില്ലിയില്‍ കുടുങ്ങിയ ഗര്‍ഭിണികള്‍ അടക്കമുള്ള മലയാളി നഴ്‌സുമാരുടെ മടക്കത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ദില്ലി, കേന്ദ്ര സര്‍ക്കാരുകളുമായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സംസാരിച്ചു. ദില്ലിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ അധിക കോച്ചുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന കൊടുത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.