ചോദ്യം ചെയ്തതുകൊണ്ട് രാജിവയ്‌ക്കേണ്ട, ജലീലില്‍ നിന്ന് വിവരം തേടുകയായിരുന്നെന്ന് സിപിഎം

Sep 11, 2020, 8:05 PM IST

കെ ടി ജലീല്‍ രാജിവയ്ക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. കെ ടി ജലീലിനെ ചോദ്യം ചെയ്തതുകൊണ്ട് മാത്രം രാജിവയ്‌ക്കേണ്ട കാര്യമില്ല. ചില വിവരങ്ങള്‍ ആരായാന്‍ അന്വേഷണ ഏജന്‍സികള്‍ ആളുകളെ വിളിപ്പിക്കാറുണ്ടെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും എസ്ആര്‍പി പ്രതികരിച്ചു.