മെയ് 17 വരെ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കരുത്, ഉത്തരവുമായി ഹൈക്കോടതി

May 8, 2020, 7:37 PM IST

തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഒരിടത്തും സാമൂഹിക അകലം പാലിച്ചില്ലെന്നും മെയ് 17 വരെ തുറക്കരുതെന്നും കോടതി പറഞ്ഞു. മദ്യശാലകള്‍ തുറന്ന തീരുമാനത്തിനെതിരെ തമിഴ്‌നാട്ടിലാകെ പ്രതിഷേധം നടന്നിരുന്നു.