'ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും ടിയര്‍ ഗ്യാസ് പൊട്ടിച്ച് പൊലീസ് വളഞ്ഞിട്ട് തല്ലി'; മലയാളി വിദ്യാര്‍ത്ഥിനി സംസാരിക്കുന്നു

Dec 16, 2019, 1:44 PM IST


ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരെയെല്ലാം ലാത്തികൊണ്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് മലയാളി വിദ്യാര്‍ത്ഥികളായ ലദീദ, ആയിഷയും. പരിക്കേറ്റിട്ടുണ്ടെന്നും ഒരാള്‍ക്ക് ആസ്മയുള്ളതിനാല്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞിട്ടും പൊലീസ് ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.