'പിറകിലൂടെ വന്ന് അടിച്ച് താഴെയിട്ടു': കേരളത്തില്‍ നിന്ന് വന്നവരെ പ്രത്യേകം നോക്കിയാണ് ആക്രമിക്കുന്നതെന്ന് വിദ്യാര്‍ഥി

Dec 18, 2019, 10:49 AM IST

ദില്ലി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. പൊലീസ് നോക്കിനില്‍ക്കെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചുവെന്നും വിദ്യാര്‍ഥി പറയുന്നു. പൊലീസിനോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും വിദ്യാര്‍ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.