നരേന്ദ്ര മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനത്തില്‍

May 18, 2019, 3:54 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തി. അവിടുത്തെ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം അവലോകനം നടത്തി. പിന്നീട് രണ്ടര മണിക്കൂറോളം നടന്ന് കേഥാര്‍നാഥിലുള്ള ഗുഹയിലെത്തിയ മോദി ഇന്ന് രാത്രിയും അദ്ദേഹം അവിടെ ധ്യാനത്തിലിരിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.