ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി;കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് ആഹ്വാനം

Apr 2, 2020, 4:02 PM IST


കൊവിഡിനെതിരെ നീണ്ട പോരാട്ടം ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിന് ശേഷം തോന്നുംപടി സഞ്ചരിച്ചാല്‍ ലോക്ക് ഡൗണിന്റെ ഗുണങ്ങള്‍ ഇല്ലാതാകും. രാജ്യത്ത് കൊവിഡ് പടരുന്നത് ഏറെക്കുറെ തടയാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.