മുസാഫര്‍നഗറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം

Dec 8, 2019, 4:09 PM IST


ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം.കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാല് പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ വീട്ടില്‍ കയറിയാണ് ആസിഡ് ആക്രമണം നടത്തിയത്.