ഏപ്രൺ കെട്ടി ബ്രൊക്കോളി പറിച്ച് തൈമൂർ; വൈറലായി വീഡിയോ

Mar 1, 2020, 8:23 PM IST

സെയ്ഫ് അലിഖാനോടും കരീന കപൂറിനോടുമുള്ള അതേ സ്നേഹമാണ്  ആരാധകർക്ക് മകൻ തൈമൂർ അലിഖാനോടും.  തൈമൂറിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇടക്കിടക്ക് വാർത്തകളിൽ നിറയാറുമുണ്ട്. ഇപ്പോഴിതാ ചണ്ഡീഗഡിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് പച്ചക്കറി പറിക്കുന്ന തൈമൂറിന്റെ വീഡിയോ ആണ് കരീന പങ്കുവച്ചിരിക്കുന്നത്.