പ്രവാസികളും നികുതി വലയില്‍; പുതിയ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം

Feb 2, 2020, 2:29 PM IST

വിദേശത്തെ വരുമാനത്തിന് ഇന്ത്യയില്‍ നികുതി അടക്കണമെന്ന കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശത്തിനെതിരെ പ്രവാസി സംഘടനകള്‍ പ്രതിഷേധത്തില്‍. വര്‍ഷത്തില്‍ 240 ദിവസമെങ്കിലും വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരെ മാത്രമേ വിദേശ ഇന്ത്യക്കാരായി പരിഗണിക്കുകയുള്ളൂവെന്ന നിര്‍ദ്ദേശവും പ്രവാസികളെ പ്രതിസന്ധിയിലാക്കും. 120 ദിവസം ഇന്ത്യയിലും ബാക്കി ദിവസം വിദേശരാജ്യങ്ങളിലും കഴിയുന്നവരെ മാത്രമേ എന്‍ആര്‍ഐയായി ഇനി കണക്കാക്കുകയുള്ളൂ.