Feb 11, 2020, 1:52 PM IST
തന്ത്രജ്ഞനായ രാഷ്ട്രീയനേതാവായി മാറിയ അരവിന്ദ് കെജ്രിവാള് ദില്ലിയിലെ പ്രാദേശീയ രാഷ്ട്രീയത്തില്‍ അജയ്യനായി മാറുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കല്‍ പിന്മാറിയ കെജ്രിവാളിന് ദില്ലിക്ക് പുറത്തെ പരീക്ഷണങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. ഉദ്യോഗം വേണ്ടെന്ന് വെച്ച് തെരുവിലേക്കിറങ്ങിയ കെജ്രിവാളിന് ഒപ്പം സമൂഹം നിന്നു. സാധാരണക്കാരന്റെ പ്രതീക്ഷയായി അദ്ദേഹം മാറി.