ബലാത്സംഗത്തിന് ശേഷം ബന്ധു തീകൊളുത്തിയ യുവതി മരിച്ചു

Dec 19, 2019, 2:29 PM IST

ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂരില്‍ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലായിരുന്നു. അയല്‍വാസിയായ ബന്ധു വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.