കൊവിഡ് 19: യുഎഇയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കും

Mar 21, 2020, 8:29 AM IST

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. യൂറോപ്പില്‍ നിന്നെത്തിയ 78 കാരനായ അറബ് പൗരനും 58 വയസ്സുള്ള ഏഷ്യാക്കാരനുമാണ് മരിച്ചത്. മറ്റ് രോഗങ്ങള്‍ കൊണ്ട് അവശതകള്‍ അനുഭവിച്ച് വരികയായിരുന്നു ഇരുവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.