വിമാനത്തിന്റെ എഞ്ചിന്‍ കവര്‍ തകര്‍ന്നു; വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ മനക്കരുത്തില്‍, വീഡിയോ

Oct 2, 2019, 1:06 PM IST

കഴിഞ്ഞ ദിവസം ഡെന്‍വറില്‍ നിന്ന് ഓര്‍ലാന്‍ഡോയിലേക്ക് പോയ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ 292 എന്ന വിമാനമാണ് എഞ്ചിന്‍കവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. പതിനായിരം അടി മുകളിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പൈലറ്റ് ഡെന്‍വറില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.