ആസിഫ് ജൈവ സുരക്ഷാ കുമിള ഭേദിച്ചോ?എന്താണീ ജൈവ സുരക്ഷാ കുമിള?

Oct 1, 2020, 4:18 PM IST

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരമാണ് ആസിഫ്. അദ്ദേഹം ജൈവ സുരക്ഷാ കുമിള ഭേദിച്ചോ എന്ന ചർച്ചയാണിപ്പോൾ നടക്കുന്നത്. ഐപിഎല്ലിനിടെ ജൈവ സുരക്ഷാ കുമിള ഭേദിക്കുന്ന ആദ്യ താരമാണ് ആസിഫ് എന്നൊക്കെയാണ് വർത്തമാനങ്ങൾ.  എന്നാൽ ജൈവ സുരക്ഷാ കുമിള ഭേദിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ വ്യക്തമാക്കി. എന്താണ് ഈ ബയോ സെക്യുർ ബബിൾ അഥവാ ജൈവ സുരക്ഷാ കുമിള,ഇതും ഐപിഎല്ലും തമ്മിലെന്താണ് ബന്ധം.?