'ആദ്യം ഡമ്മി പരീക്ഷണം, പിടിക്കാതായപ്പോള്‍ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയും ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത്'

Jul 25, 2020, 10:30 AM IST

യുഎഇ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് നയതന്ത്രബാഗ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്ന് എന്‍ഐഎ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. 2019 ജൂലൈ മുതലാണ് സ്വര്‍ണ്ണക്കടത്ത് തുടങ്ങിയതെന്നും റമീസും സന്ദീപും സരിത്തും ചേര്‍ന്ന് കൂടിയാലോചന നടത്തിയശേഷം തന്റെ സഹായം തേടുകയായിരുന്നു. ഡമ്മി പരീക്ഷണത്തിന് ശേഷം 10 കിലോ വരെ സ്വര്‍ണ്ണം ആദ്യഘട്ടത്തില്‍ കടത്തിയതെന്നും പിന്നീടാണ് അളവ് കൂട്ടിയതെന്നും മൊഴിയില്‍ പറയുന്നു.