സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ്; 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

Aug 15, 2020, 6:08 PM IST


സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1409 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേസുകളുടെ എണ്ണം 1500 കടക്കുന്നത്. 803 പേര്‍ രോഗമുക്തി നേടി. ഇന്ന് ഏഴ് മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു.