സമ്പര്‍ക്കരോഗികളുടെ എണ്ണവും 2000 കടന്നു, 2151; 53 പേരുടെ ഉറവിടമറിയില്ല

Aug 19, 2020, 6:08 PM IST

കേരളത്തില്‍ ആദ്യമായി 2000 കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 2333 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 540 പേര്‍ക്കും മലപ്പുറത്ത് 322 പേര്‍ക്കുമാണ് രോഗം. ഏഴ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.