60 കിലോ കഞ്ചാവ് ട്രെയിനില്‍ കടത്താന്‍ ശ്രമം; ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി

Feb 12, 2020, 12:39 PM IST

ധന്‍ബാദ് എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. റെയില്‍വേ സുരക്ഷാ സേനയാണ് പരിശോധനയ്ക്കിടെ കഞ്ചാവ് പിടിച്ചെടുത്തത്. ജനറല്‍ കംപാര്‍ട്ട്മന്റെില്‍ പാക്കറ്റുകളിലാക്കി സീറ്റുകള്‍ക്കടിയിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.