രണ്ട് വര്‍ഷത്തോളം ഒളിവില്‍, ഒടുവില്‍ കീഴടങ്ങി; അഭിമന്യു കൊലക്കേസ് പ്രതി എറണാകുളത്ത് കീഴടങ്ങി, ദൃശ്യങ്ങള്‍

Jun 18, 2020, 12:37 PM IST

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹല്‍ ആണെന്നാണ് പൊലീസ് കുറ്റപത്രം.