'ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിസ്താരം നിര്‍ത്തിവയ്ക്കണം'; ദിലീപ് ഹര്‍ജി നല്‍കി

Jan 7, 2020, 2:38 PM IST

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ്. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിസ്താരം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. ഇതിനായി വിചാരണ കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി.