ചങ്ങനാശ്ശേരിയില്‍ വീണ്ടും എടിഎം തട്ടിപ്പ്; പണം പിന്‍വലിച്ചത് ഭോപ്പാലിലെ എടിഎമ്മില്‍ നിന്ന്

May 5, 2019, 7:54 PM IST

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി രാഹുലിന്റെ അക്കൗണ്ടില്‍ നിന്നും  10,500 രൂപയാണ് നഷ്ടമായത്. പണം പിന്‍വലിച്ചത് ഭോപ്പാലിലെ എടിഎമ്മില്‍ നിന്നാണെന്നാണ് എസ്ബിഐയുടെ വിശദീകരണം. ഡൂപ്ലിക്കേറ്റ് എടിഎം വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയം.