17 പേരുടെ ജീവനെടുത്ത നിപ വീണ്ടുമെത്തുന്നത് ഒരു വർഷത്തിന് ശേഷം

Jun 4, 2019, 12:52 PM IST

കഴിഞ്ഞ മെയ് മാസത്തിലാണ് കേരളത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കോഴിക്കോട് പേരാമ്പ്രയിൽ നിപ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. നിപയ്‌ക്കെതിരെ കേരളം നടത്തിയ പോരാട്ടം ലോകശ്രദ്ധ നേടിയിരുന്നു.